പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകരം, കേരളത്തിന്റെ മൗനം നിരാശാജനകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സമസ്ത വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ കേരളത്തിന്റെ മൗനം നിരാശജനകമെന്നാണ് ഗവർണറുടെ പ്രതികരണം. ലിംഗസമത്വത്തിനും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നൽകുന്നതിനും പേരുകേട്ട കേരളം പോലൊരു സമൂഹത്തിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകാതിരുന്നത് നിരാശജനകമാണെന്നാണ് ഗവർണറുടെ പ്രതികരണം. …
പെൺകുട്ടിയെ വേദിയിൽ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
‘സമസ്ത വേദിയിൽ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണ’. സമസ്ത നേതാവിനെ പോലെയുള്ളവരാണ് ഇസ്ലാഫോബിയ പരത്തുന്നതെന്നും ഗവർണർ വിമർശനമുയർത്തി. ഖുർആനെ ചില ആളുകൾ വളച്ചൊടിക്കുന്നവെന്നും ഗവർണർ ആരോപണം ഉയർത്തി. വിഷയത്തിൽ ഒരു നടപടികളും സ്വീകരിക്കാത്ത പ്രവൃത്തി നിരാശാജനകമെന്നും ഗവർണർ ചൂണ്ടികാട്ടി.
പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ചാണ് പെൺകുട്ടിയെ മതനേതാവ് അപമാനിച്ചത്. പഠനത്തിൽ മികവുള്ള കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥിനിയെ വേദിയിൽ കയറ്റാതെ അപമാനിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള സംഭവം പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം മൗനം പാലിച്ചതായും ഗവർണർ ചൂണ്ടികാട്ടി. സംസ്ഥാന സർക്കാർ യാതൊരു വിധ നടപടികളും സ്വീകരിക്കാത്തതിൽ രൂക്ഷമവിമർശനമാണ് ഗവർണർ ഉന്നയിച്ചത്. സ്ത്രീകളെ നാലു ചുവരുകളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്കു പിന്നിലെന്നും ഗവർണർ വ്യക്തമാക്കി.
പൊതു വേദിയിൽ അപമാനിച്ച സംഭവം പെൺകുട്ടിയുടെ മാനസികവസ്ഥയെയും പഠനത്തെയും മോശമായ രീതിയിൽ ബാധിക്കുമെന്നും ഗവർണർ ചൂണ്ടികാട്ടി.
Content Highlight – Governor Arif Mohammed Khan criticizes the government on the issue where the girl was molested on the stage.