സജി ചെറിയാന്റെ വിവാദ പ്രസ്താവന; ജനപ്രതിനിധികള്‍ ഭരണഘടനയോട് കൂറുപുലര്‍ത്തണമെന്ന് ഗവര്‍ണര്‍
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജനപ്രതിനിധികളെല്ലാം ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തണം. എല്ലാവരും അവരുടെ ഉത്തരാവാദിത്വത്തെക്കുറിച്ച് ബോധനാന്മാരായിരിക്കണം. സംഭവത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു.
വിഷയുമായി ബന്ധപ്പെട്ട് നിലവില്‍ താന്‍ വിശദീകരണം തേടിയില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് വിശ്വസിക്കുന്നു. മണിക്കൂറുകള്‍ക്ക് മുന്നേയാണ് താന്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്, മുഖ്യമന്ത്രി നേരിട്ട് മന്ത്രിയോട് വിശദീകരണം ചോദിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിഷയത്തില്‍ മന്ത്രി മാപ്പ് പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Content Highlights – Governor Arif Mohammad Khan, reacts to Minister Saji Cherian’s unconstitutional statement