മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ മാസം 8-ാം തീയതി മതവിദ്വേഷ പ്രസംഗം നടത്തിയട് മതസ്പര്ധത വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് ഒളിവില്‍ പോയിരുന്നു. മൂന്നു ദിവസമായി പിസി ജോര്‍ജിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി കോടതിയില്‍ എത്തിയത്.
അതിനിടെ പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ട് കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചു.
Content Highlight – Hate speech; The anticipatory petition filed by PC George in the High Court will be heard today