ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി
ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ അനുമതി നല്കി ഹൈക്കോടതി. ആലുവ സ്വദേശി ആദില നസ്രിന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി. താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടു. ഫാത്തിമ െബന്ധുക്കള് ബലമായി പിടിച്ചുകൊണ്ടു പോയെന്ന് ആരോപിച്ചാണ് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
സുപ്രീം കോടതി വിധിയനുസരിച്ച് തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും പോലീസും കോടതിയും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് ആദില കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആലുവയില്‍ ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ഫാത്തിമയുടെ ബന്ധുക്കളും മാതാപിതാക്കളും ചേര്‍ന്ന് ഫാത്തിമയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതോടെയാണ് ആദില മാധ്യമങ്ങള്‍ക്ക് മുന്നിലും പിന്നീട് ഹൈക്കോടതിയിലും എത്തിയത്.
Content Highlights: Lesbian, LGBTQ, High Court, Adila, Fathima