മരുന്ന് ക്ഷാമം; കാരുണ്യ ഫാര്മസികളില് പ്രത്യേക ജീവനക്കാരെ നിയമിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കാന് കാരുണ്യ ഫാര്മസികളില് പ്രത്യേക ജീവനക്കാരെ നിയമിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 9 മെഡിക്കല് കോളേജിലെ കാരുണ്യ ഫാര്മസികളിലാണ് ജീവനക്കാരെ നിയമിച്ചത്.
ഡോക്ടര്മാര്ക്ക് ജനറിക് മരുന്നുകള് എഴുതാനാണ് നിര്ദേശമുള്ളത്. എന്നാല് ഡോക്ടര്മാര് ബ്രാന്ഡഡ് മരുന്നുകള് എഴുതുമ്പോള് അത് പലപ്പോഴും കാരുണ്യ ഫാര്മസികളില് ലഭ്യമാകില്ല. അതിനാല് ഡോക്ടര്മാര് പുതിയതായി എഴുതുന്ന ബ്രാന്ഡഡ് മരുന്നുകള് തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ ജീവനക്കാരെ പ്രത്യേകമായി നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, നായ്ക്കളില് നിന്നും പൂച്ചകളില് നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിന് എടുക്കുന്നതിനായി ആശുപത്രികളില് വരുന്നവരുടെ എണ്ണത്തില് വര്ദ്ധനവുണ്ടായ സാഹചര്യത്തില് സംസ്ഥാനത്ത് 16,000 വയല് ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന് ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല് ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന് അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല് ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന് അധികമായി വാങ്ങുമെന്നും വീണാ ജോര്ജ് അറിയിച്ചു.
Content Highlights – Health Minister Veena George, Appointed special staff in Karunya Pharmacy, To solve the shortage of medicines