അതിതീവ്ര മഴ, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; കാറ്റിനും സാധ്യത, ജാഗ്രത പാലിക്കുക
			    	    സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട്. പാലക്കാട്, തൃശൂര്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു മുകളിലെ ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്.
കനത്ത മഴയ്ക്കൊപ്പം 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
			    					        
								    
								    
								       
								       











