അതിശക്തമായ മഴ; അട്ടപ്പാടി ചുരം റോഡില്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം
പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ശനിയാഴച്ച വൈകീട്ട് ആറു മുതല്‍ ജൂലൈ 19 വൈകീട്ട് ആറു വരെ ഭാരമേറിയ വാഹനങ്ങള്‍ നിയന്ത്രിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ ദിവസങ്ങളില്‍ ടോറസ്, ടിപ്പര്‍, ചരക്ക് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിലവില്‍ നിയന്ത്രിച്ചിരിക്കുന്നത്. ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മഴമുന്നറിയപ്പുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങളിലും ചുരം റോഡിലും മരങ്ങളും ചില്ലകളും വീണ് അപകടമുണ്ടായതിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ആവശ്യ സര്‍വീസുകളായ മെഡിക്കല്‍, റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.
Content Highlights – Heavy rain, Traffic control on Attapadi pass road for three days