സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഈ മാസം 27 ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയുണ്ട്. ഈ മാസം 15ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തും. ആന്‍ഡമാനില്‍ മേയ് 22നും കേരളത്തില്‍ ജൂണ്‍ ഒന്നിനുമാണു സാധാരണ കാലവര്‍ഷം എത്താറുള്ളത്.
Content highlight – Heavy rains continue in the state; Yellow alert in 9 districts