സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഗതാഗത സ്തംഭനം, കൊച്ചിയില്‍ വെള്ളക്കെട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 6 മണിക്കൂറോളമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ മഴ ശക്തമാണ്. തൃപ്പൂണിത്തുറ, കലൂര്‍, ഇടപ്പള്ളി, സൗത്ത്, കളമശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ മേഖലകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ പത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
ദേശീയ പാതയില്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ 4 മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. പൊയില്‍കാവില്‍ മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിഹരിച്ചത്. ഇടുക്കി നെടുങ്കണ്ടത്ത് വീടിന് മുകളില്‍ മരം വീണു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlight: Rain havoc in kerala