ലക്ഷദ്വീപ് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 1500 കോടിയുടെ ഹെറോയിന്‍
ലക്ഷദ്വീപ് തീരത്ത് പുറംകടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തത്. ഏകദേശം 1500 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ബോട്ടിലുണ്ടായിരുന്ന 20 പേര് പിടിയിലായിട്ടുണ്ട് ഇവരില്‍ മലയാളികളുണ്ടെന്നാണ് വിവരം. ബോട്ടുകളെയും ജീവനക്കാരെയും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അഫ്ഗാനില്‍ നിന്നെത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളിലേക്ക് മയക്കുമരുന്ന് മാറ്റിയതെന്നാണ് വിവരം.
Content Highlight: Heroine worth 1500 crore seized in lakshadweep waters