ഉഭയസമ്മതപ്രകാരമുള്ള ലൈംഗിംക ബന്ധത്തെ ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി
പുതുമുഖനടിയെ ബാലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലെ വിലയിരുത്തലുകൾ ശ്രദ്ധേയമാവുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയിലെടുക്കുമ്പോള്‍ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിൽ ജാഗ്രത ആവശ്യമാണെന്നാണ് ഹൈക്കോടതി പറയുന്നത്.
പുരുഷവീക്ഷണ കോണില്‍ നിന്ന് സ്ത്രീയുടെ പെരുമാറ്റ രീതികള്‍ വിലയിരുത്തതെന്ന് കോടതി പറഞ്ഞു. കൂടാതെ ചാരിത്ര്യം, ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ എന്നുള്ള പതിവ് കെട്ടുകഥകളൊന്നും കേസില്‍ പരിഗണനാവിഷയമാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് പരിഗണനയില്‍ എടുത്തപ്പോള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള സന്ദേശങ്ങളില്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുന്നു എന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്.
Content Highlights – Vijay Babu, High Court, Caution is needed in turning sexual intercourse into rape