ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണം; ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി
ദേശീയപാതയിലെയും പിഡബ്ല്യുഡി റോഡുകളിലെയും അറ്റകുറ്റപ്പണികള്‍ ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി. റോഡുകളിലെ മരണങ്ങള് മനുഷ്യനിര്‍മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
റോഡുകളുടെ ശോച്യാവസ്ഥ പരിഗണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ നടപടിയെടുക്കാത്ത കളക്ടമാരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഇന്ത്യല്‍ വേറെയൊരിടത്തും ഇത്രയും മോശമായ റോഡുകളില്ലെന്നും, ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. അപകടകരമായ റോഡുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കളക്ടര്‍മാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കളക്ടര്‍മാര്‍ കാണികളായി നോക്കി ഇരിക്കുന്നതിനു പകരം ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Content Highlights -High Court, issued an interim order, demanding that the repairs on roads be completed within a week