ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്.
2014-ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്നടപടിയുണ്ടാവാതെ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.
കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും അക്കാര്യം മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിക്കാരന് മറ്റ് താല്പര്യമങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും ഹരജിയില്‍ വസ്തുതയുണ്ടെന്ന വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.
കോടതിയിലിരിക്കുന്ന കേസായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന നിലപാടിലാണ് ആന്റണി രാജു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് പിന്നിട്ടു.
ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത് പോലെ അനേകം കേസുകൾ വരും എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ട് ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഹര്‍ജി നിലനിൽക്കുമോ എന്നതിൽ വാദം തുടര്‍ന്നു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി ഫയലിൽ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി.
Content Highlights – Antony Raju, High Court sought an explanation for the prolonged trial