ആദ്യ രണ്ട് മണിക്കൂറില്‍ 13.1 ശതമാനം; തൃക്കാക്കരയില്‍ കനത്ത പോളിംഗ്
വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തൃക്കാക്കരയില്‍ 13.1 ശതമാനം പോളിംഗ്. കനത്ത പോളിംഗാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും രേഖപ്പെടുത്തുന്നത്. രാവിലെ 8 മണിവരെ 8.15 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് ഇത് വീണ്ടും കൂടുകയായിരുന്നു.
കഴിഞ്ഞ തവണ ആദ്യ മണിക്കൂറില്‍ 6.54 ശതമാനമായിരുന്നു പോളിംഗ്. 1.61 ശതമാനം കൂടുതല്‍ പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആകെ 16,056 പേര് വോട്ട് ചെയ്തു 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പടമുഗളിലെ 140-ാം നമ്പർ പോളിംഗ് ബൂത്തിലെത്തിയാണ് ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കരയില്‍ ഇടതുപക്ഷം സെഞ്ചുറി നേടുമെന്ന് ജോ ജോസഫ് പറഞ്ഞു. കോട്ടകള്‍ അട്ടിമറിക്കപ്പെടും. വട്ടിയൂര്‍ക്കാവും കോന്നിയും ഉദാഹരണങ്ങളാണെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാലാരിവട്ടം പൈപ്പ് ലൈനിലെ 50-ാം നമ്പര്‍ ബൂത്തിലെത്തിയാണ് ഉമ തോമസ് വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കരയിലെ ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്നും യുഡിഎഫ് ഭൂരിപക്ഷം ഉറപ്പാക്കുമെന്നും ഉമ തോമസ് പ്രതികരിച്ചു. മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും ബൂത്തുകളില്‍ പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനും സജീവമായി രംഗത്തുണ്ട്.
Content Highlight: Thrikkakkara, ByElection, Polling, LDF, UDF, NDA