സംസ്ഥാനത്ത് ഇന്ധന വിതരണം വെട്ടിക്കുറച്ച് എച്ച് പി സിഎല്‍; മുന്‍കൂര്‍ പണം അടച്ചവര്‍ക്കും ഇന്ധനമില്ല
സംസ്ഥാനത്തിന് ലഭിക്കുന്ന ഇന്ധനം പകുതിയാക്കി ഹിന്ദുസ്ഥാന്‍ പെട്രോളിയം. കേരളത്തില്‍ എണ്ണൂറോളം എച്ച് പി സി എൽ പെട്രോള്‍ പമ്പുകളാണ് ഉള്ളത്. ഇതിലെല്ലാം 600 ലോഡ് ഇന്ധനം ലഭിക്കേണ്ട സ്ഥാനത്ത് പകുതിയില്‍ താഴെ മാത്രമാണ് ഇന്നലെ പമ്പുകളില്‍ എത്തിയത്. ഭാരത് പെട്രോളിയവും, ഇന്ത്യന്‍ ഓയിലും നിലവില്‍ കേരളത്തിലെ ഇന്ധന വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ല.
റീട്ടെയില്‍ വിതരണക്കാര്‍ക്ക് ഇന്ധനം പകുതിയായി കുറച്ചതില്‍ പ്രതികരണം അറിയിക്കാന്‍ ഇതുവരെ കമ്പനി തയാറായില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 120 ഡോളറിനു മുകളിലാണ്.
പണം അടയ്ക്കാത്ത ഡീലര്‍മാര്‍ക്കുള്ള ഇന്ധന വിതരണം എച്ച് പി സി എൽ നേരത്തെ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍കൂറായി പണം അടച്ചവര്‍ക്കും ലോഡ് മുഴുവന്‍ ലഭിക്കാത്ത അവസ്ഥയാണെന്ന് പമ്പുടമകള്‍ പറയുന്നു. രാജ്യത്ത് ഇന്ധന വില വര്ധിപ്പിക്കാത്തില് പ്രതിഷേധിച്ചാണ് കമ്പനി വില്പന കുറയ്ക്കുന്നതെന്ന് ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
Content Highlights – Hindustan Petroleum, The fuel availability to the state has been halfed