സംസ്ഥാനത്ത് ശക്തമായ മഴ; ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച്ച തുറക്കും
ഇടമലയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ആദ്യ ഘട്ടത്തില്‍ 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പിന്നീട് 10 ഘനയടി വെള്ളം തുറന്നു വിടും.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഞാറാഴ്ച്ച രാത്രി 11 മണിയോടെ റെഡ് അലേര്‍ട്ട് വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
ഇടമലയാര്‍ ഡാം തുറന്നാല്‍ ആദ്യം വെള്ളം ഒഴുകിയെത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. നിലവില്‍ ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.
Content Highlights – Idamalayar Dam will be opened on Tuesday