വിമാനത്തിനുള്ളിലെ പ്രതിഷേധം; സുരക്ഷാവശങ്ങള്‍ ഇങ്ങനെ
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. റോഡിലെ പ്രതിഷേധങ്ങള്‍ വിമാനത്തിലാകുമ്പോള് നിയമനടപടികളും വ്യത്യസ്തമാകും. തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായത്.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമപ്രകാരം (1937) പാര്‍ട്ട്-3, ചട്ടം 23 പ്രകാരം വിമാനത്തില്‍ ഒരാള്‍ മറ്റാരെയും ഭീഷണിപ്പെടുത്തുകയോ, ഭയപ്പെടുത്തുകയോ ശാരീരികമായി ഉപദ്രവിക്കാനോ പാടില്ല. നിയമം ലംഘിച്ചാല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം തടവോ അഞ്ചു ലക്ഷം രൂപ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ചെയ്യണം.
കൂടാതെ 2017ലെ സര്‍ക്കാര്‍ നിയമപ്രകാരം ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ നിയമപ്രകാരം വാക്കുകളാല്‍ മറ്റൊരാളെ ഉപദ്രവിക്കുന്നവരെ വിമാനയാത്രയില്‍ നിന്ന് 3 മാസം വിലക്കാം. ഇനി ശാരീരികമായി ഉപദ്രവമേല്പ്പിക്കുന്നവരെ ആറുമാസം വരെ വിമാനയാത്രയില്‍ നിന്ന് വിലക്കാം. ഈ ഉപദ്രവത്തില്‍ ഒരാളെ ബലമായി പിടിച്ചു തള്ളുന്നതും ഉള്‍പ്പെടും.
Content Highlights – flight protest, Indigo Flight, The security features are as follows