പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം ന്യായീകരണവുമായി സമസ്ത അധ്യക്ഷന്‍
പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിവാദ നടപടിയെ പൂര്‍ണമായും ന്യായീകരിച്ചാണ് സമസ്താ നേതാക്കള്‍ രംഗത്തെത്തിയത്. പെണ്‍കുട്ടിയെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാറും ന്യായീകരണവുമായി എത്തി. പെണ്‍കുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടര്‍ന്നാണ് അബ്ദുള്ള മുസ്ലിയാര് വേദിയില്‍ നിന്ന് ഇറക്കിവിട്ടതെന്ന് മുത്തുക്കോയ തങ്ങള്‍ പറയുന്നു.
പെണ്‍കുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിര്‍ത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കില്‍ പുരസ്കാരം നല്‍കില്ലായിരുന്നു. പെണ്കുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിക്കുന്നത്. പൊതു വേദിയില്‍ സ്ത്രീകളും പുരുഷന്മാരും ഇടപെഴുകുന്ന രീതി സമസ്തയിലില്ലെന്നും സമസ്തയുടെ നിലപാട് മാറ്റണമെന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ഈ സംഭവം സമസ്തയ്ക്കെതിരായി ചിലര്‍ ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സമസ്ത ഒരുകാലത്തും തീവ്ര നിലപാടുകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. സമസ്തയുടെ പ്രവര്‍ത്തനം കാലോചിതമായിട്ടാണ്, പെണ്‍കുട്ടി അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണെന്നും, വേദിയിലേക്കു വരുന്നതിനു മുമ്പ് തടഞ്ഞിട്ടില്ല. തടഞ്ഞിരുന്നെങ്കില്‍ അപമാനിച്ചു എന്നു പറയാമായിരുന്നെന്നും അധ്യക്ഷന്‍ വാദിക്കുന്നു.
പെണ്‍കുട്ടിയുടെ ലജ്ജ കണക്കിലെടുത്താണ് സ്റ്റേജില്‍ കയറ്റണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ലജ്ജ സ്ത്രീകള്‍ക്ക് ഉണ്ടാകേണ്ട ഒന്നാണെന്നാണ് സമസ്താ അധ്യക്ഷന്റെ പുതിയ നിലപാട്. ഈ സംഭവം സമസ്തയ്ക്കെതിരായി ചിലര്‍ ഉപയോഗിച്ചെന്നും അധ്യക്ഷന്‍ പറയുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിരുന്നു. എന്നാല്‍ കേസൊക്കെ സ്വാഭാവികമാണെന്ന നിലപാടിലാണ് സമസ്താ നേതാക്കള്‍.
Content Highlight – Incident of insulting a student in public Samsta president came with justification