ജനപിന്തുണയില്‍ വര്‍ധനവ്; രണ്ടാം വര്‍ഷത്തിലേക്ക് കാല്‍വെക്കുന്നത് ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്.
900 വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. അത് യാഥാര്ഥ്യമാക്കികൊണ്ടിരിക്കുകയാണെന്നും യുവതലമുറയ്ക്കായി തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറയുന്നു.
ലൈഫിന്റെ ഭാഗമായി 2,950000 വീടുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ച് നല്കി. അടുത്ത മാസത്തോടെ ഇത് മൂന്ന് ലക്ഷമായി വര്‍ധിക്കും. 2017 മുതല്‍ 2021 മാര്‍ച്ച് 31 വരെ 2,62,131 വീടുകള്‍ പൂര്‍ത്തിയായി. കൂടാതെ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 310,00 വീടുകള്‍ കൂടി പണിതതായി മുഖ്യമന്ത്രി അറിയിച്ചു.
Content Highlight – Increase in popular support; The Chief Minister said that he is confident of entering the second year