ശബരിമലയിൽ നിന്നും കൊടുത്താൽ സ്വർണ്ണം മോഷ്ടിച്ചെന്ന് കണ്ടെത്തി; അന്വേഷണം കോൺഗ്രസ്സ് നേതാക്കളിലേക്കും നീളുന്നു
ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിൽ എത്തിച്ച്, കെമിക്കൽസ് ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ സുപ്രധാന കണ്ടെത്തലുകളുള്ളത്.
സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും, കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും, കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വർണ്ണം ഇങ്ങനെ വേർതിരിച്ചു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചു എന്നുമാണ് എസ്ഐടി കണ്ടെത്തല്‍.
പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 24ഗ്രാം സ്വര്‍ണമാണ് എസ്ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.
അതേമയം ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലാ എന്നാണ് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറയുന്നത്. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണ്, എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ല എന്നും അടൂർ പ്രകാശ പറഞ്ഞു.
സോണിയ ഗാന്ധിയെ കാണാൻ താൻ അപ്പോയിൻമെന്റ് എടുത്തിട്ടില്ല. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല അന്ന് പോറ്റിയെ കേട്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. താൻ പോയി. ബാക്കി കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും. താൻ എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടൂര്‍ പ്രകാശിനെ എസ്ഐടി ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന് തന്നെയാണ് സൂചനകൾ. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുകയാണ് ലക്ഷ്യം. സോണിയാഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നില്ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണന് പോറ്റി തന്നെ ആദ്യമായി കണ്ടതെന്നാണ് അടൂര്‍ പ്രകാശ് ഇന്നലെ പ്രതികരിച്ചത്. സോണിയാ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വന്തം നിലയില്‍ അനുമതി നേടിയെന്നും ഒപ്പം വരാന്‍ പിന്നീട് തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് വാദം.
കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി വീണ്ടും വിളിപ്പിക്കും. ഉണ്ണികൃഷ്ണന് പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോയെന്നാവും എസ്ഐടി പരിശോധിക്കുക. ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യംചെയ്ത ശേഷമായിരിക്കും കടാകംപള്ളിയെ വീണ്ടും വിളിക്കുന്നത്.
യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യം മാധ്യമങ്ങൾ ഇന്ന് സുരേഷ്ഗോപിയോട് ചോദിച്ചിരുന്നു. എന്നാൽ ചോദ്യത്തിന് കൂടുതൽ വിശദീകരിക്കാതെ രണ്ട് വാക്കിൽ മറുപടിയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നൽകിയത്. നെഞ്ചിൽ കൈ വെച്ച് കൊണ്ട് ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് മാത്രമാണ് സുരേഷ് ഗോപി പറഞ്ഞത്.













