വിസ്മയ കേസിൽ വിധി മെയ് 23 ന്
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ കേസിൽ മെയ് 23 ന് വിധി പറയും. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധിപറയുന്നത്. നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
സ്ത്രീധന പീഡനത്തെ തുടർന്ന് 2021 ജൂൺ 21 നാണ് ഭർത്താവിന്റെ വീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലിയുണ്ടായ തർക്കമാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചത്. കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്വർണവും പണവും മുഴുവനായും നൽകിയില്ലെന്നും ഇതിന്റെ പേരിൽ ഭർത്താവ് കിരൺ നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വർഷവും ഒരുമാസവും പിന്നിട്ടപ്പോഴാണ് വിസ്മയ മരിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ദേഹത്ത് പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാറിനെതിരെ കേസെടുത്തത്. കേസിന്റെ പശ്ചാത്തലത്തിൽ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
Content Highlight – Judgment will be given in the case of Vismaya who was found dead following dowry torture in Kollam