മുകേഷിന് സംരക്ഷണം തീർക്കാൻ സിപിഐഎം ഇറങ്ങിയത് പോലെ രാഹുലിനായി യൂത്ത് കോൺഗ്രസ് ഇറങ്ങില്ല: ഓ ജെ ജെനീഷ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ വരും മുൻപേ തന്നെ കോൺഗ്രസ് നടപടിയെടുത്തു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റി. എടുക്കാവുന്ന നടപടികൾ പാർട്ടി നേരത്തെ എടുത്തതാണ്. പരാതി ഇപ്പോഴാണ് വന്നത്.
ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ.കോടതിയാണ് ഇനി ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണം, നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാം. അതിന് യൂത്ത് കോൺഗ്രസ് എതിര് നിൽക്കില്ല.മുകേഷിന് സംരക്ഷണം തീർക്കാൻ സിപിഐഎം ഇറങ്ങിയത് പോലെ യൂത്ത് കോൺഗ്രസ് ഇറങ്ങില്ലെന്നും ജനീഷ് വ്യക്തമാക്കി.
യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.












