എത്ര ഓഫീസ് നിങ്ങള്‍ പൊളിക്കുമോ അത്രയും ഓഫീസ് ഞങ്ങളും പൊളിക്കാം; യുദ്ധ പ്രഖ്യാപനം നടത്തി കെ സുധാകരന്
കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി ആസ്ഥാനം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാത്ത് ഉടനീളം നാളെ കരിദിനം ആചരിക്കുമെന്ന് കെ സുധാകരന് അറിയിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ല. ആരെയും ആക്രമിച്ചിട്ടുമില്ല. ഒരു ഓഫീസും തല്ലി തകര്‍ത്തിട്ടില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനില്ലേ. അത് ഉപയോഗിച്ചാല്‍ തെറ്റാണോയെന്നും കെ സുധാകരന് ചോദിച്ചു.
ഓഫീസ് പൊളിക്കാനാണ് നിങ്ങള്‍ തുടങ്ങുന്നതെങ്കില്‍ ഞങ്ങള്‍ക്കും യുദ്ധ പ്രഖ്യാപനം നടത്താം. എത്ര ഓഫീസ് നിങ്ങള്‍ പൊളിക്കുമോ അത്രയും ഓഫീസ് ഞങ്ങളും പൊളിക്കാം. പക്ഷേ അതൊന്നും ജനാധിപത്യപരമായ മറുപടിയല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അന്തസ്സല്ല. അതിനു പിന്നാലെ പോകാന്‍ ഞങ്ങള്‍ തയ്യാറുമല്ല. സിപിഎം അക്രമവുമായി മുന്നോട്ടുപോയാല്‍ പ്രതിരോധിക്കേണ്ടിവരും. -സുധാകരന് പറഞ്ഞു.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറുണ്ടായത്. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. തലസ്ഥാന നഗരിയില്‍ സിപിഎം,ഡിവൈഎഫ്ഐ പ്രകടനങ്ങള്‍ക്കിടയിൽ സംഘര്‍ഷമുണ്ടായി.
Content Highlights – Attack on the KPCC headquarters, K Sudhakaran, Criticizing CM Pinarayi Vijayan