കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി
ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി വന്നതിന് ശേഷം ശബരിമല കയറി വാര്‍ത്തയിലിടം നേടിയ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.പാലക്കാട് ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയ കനക ദുര്‍ഗ ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയില്‍ വിവാഹ മോചനം നടന്നു.
അയ്യങ്കാളി പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സമരത്തിലെ പ്രധാനിയാണ് വിളയോടി ശിവന്‍കുട്ടി. ശബരിമല സമരകാലത്താണ് കനക ദുര്‍ഗയെ അറിയുന്നതെന്ന് പറയുന്നു. പിന്നീട് ഫെയ്സ് ബുക്ക് സുഹൃത്തുക്കളായിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസമാണ് പരസ്പരം കണ്ടുമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. രണ്ടു പേരും കൃത്യമായ നിലപാടുകള്‍ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും വിളയോടിയും കനക ദുര്‍ഗയും വ്യക്തമാക്കി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
Content Highlights – Kanakadurga and Vilayodi Sivankutty got married