കണ്ണൂരില് അയല്വാസികള് തമ്മിലുള്ള തര്ക്കത്തില് ഒരാള്ക്ക് വെടിയേറ്റു
Posted On May 10, 2022
0
476 Views

ഇരിട്ടി അയ്യന്കുന്ന് ചരളില് അയല്വാസികള് തമ്മിലുള്ള തര്ക്കത്തില് മധ്യവയസ്ക്കന് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. നെഞ്ചില് വെടിയേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
എയര് ഗണ്ണില് നിന്നാണ് വെടിയേറ്റത്. സംഭവത്തില് തങ്കച്ചന്റെ അയല്വാസിയായ കൂറ്റനാല് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. തങ്കച്ചന് അപകടനില തരണം ചെയ്യ്തതായി ആശുപത്രി അധിക്യതര് അറിയിച്ചു.
Content Highlight: Neighbor shot with air gun over conflict at Kannur.
Trending Now
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്
February 28, 2025