കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം; ബേക്കല്‍ റീ കൗണ്ടിങ്ങിലും സിപിഎമ്മിന്
കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം തന്നെ. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന് ഇടതുപക്ഷത്തിനെന്ന് വ്യക്തമായി. ബേക്കലില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി വി രാധിക വിജയിച്ചു. 267 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിവെ ഷഹീദ റാഷിദ് കുനിയയെ രാധിക പരാജയപ്പെടുത്തിയത്.
അതേസമയം പുത്തിഗൈ ഡിവിഷന് യുഡിഎഫിനൊപ്പമാണ്. ജെ എസ് സേമശേഖരയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മണികണ്ഠ റൈ ആണ് രണ്ടാമത്. ബേക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും പുത്തിഗൈയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും പരാതിയിലാണ് റീ കൗണ്ടിങ് നടത്തിയത്.
ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടര്‍ന്നാണ് പരാതിയുയര്‍ന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 ഉം, യുഡിഎഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും നേടിയിരുന്നു.












