ഷവര്‍മ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിര്‍ദേശം; ഉപയോഗിക്കുന്ന മാംസം, മയണൈസ് തുടങ്ങിയവ പരിശോധിക്കും
ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ നിര്‍ദേശം. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാതലത്തിലാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി.ആര്.വിനോദ് നിര്‍ദേശം നല്‍കിയത്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വ്യത്തി, ഉപയോഗിക്കുന്ന മാംസം, ഉപകരണങ്ങള്‍, മയണൈസ് തുടങ്ങിയവയാണ് പരിശോധിക്കുക. കൂടാതെ കടകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും ഉറപ്പ് വരുത്തും.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചത്. ചെറുവത്തൂരിലെ നാരായണന്-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് (17) മരിച്ചത്. ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ 45ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഭക്ഷ്യവിഷബാധ ഉണ്ടായ ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധിക്യതര്‍ അടച്ചുപൂട്ടി. ഭക്ഷ്യവിഷബാധ ഉണ്ടായ കൂള്‍ബാറിന്റെ ഉടമ മുഹമ്മദിനെ പോലീസ് ദുബായില്‍ നിന്ന് വളിച്ചുവരുത്തും. കൂള്‍ബാറിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Kasaragod food poisoning: Shawarma outlets to undergo state wide inspections.