കെ ബി ഗണേഷ്കുമാറും ,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Posted On December 29, 2023
0
258 Views

കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്.
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രൻ. ദൈവനാമത്തില് സത്യപ്രതിജ്ഞ ചെയ്ത് കെ ബി ഗണേഷ് കുമാര്.
ഗണേഷിന് ഗതാഗതവകുപ്പും, കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നല്കുക.സി പി എമ്മിന്റെ കയ്യിലുള്ള സിനിമ വകുപ്പ് ഗണേശിന് നല്കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം.