കറുത്ത മാസ്ക് അഴിച്ചുമാറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് പൊലീസിന് നിര്‍ദേശം
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് അഴിച്ചുമാറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കറുത്ത മാസ്ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിനും വസ്ത്രങ്ങള്‍ക്കും വിലക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ന് കോഴിക്കോട് നടന്ന പരിപാടിയില്‍ രൂപത കറുത്ത മാസ്ക് വിലക്കിയിരുന്നു. പൊലീസ് നിര്‍ദേശം ഉണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചത്.
തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം അവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും മുഖ്യമന്ത്രിക്കതിരെ പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ ശക്തമാക്കിയിട്ടുണ്ട്.
Content Highlights – Kerala Police, Got instructions, Not to force people to take off their black masks