ജീവനക്കാരുടെ ജൂണിലെ ശമ്പളം അഞ്ചിന് നല്‍കുമെന്ന് സിഎംഡി; കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു
ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചാം തീയതിയ്ക്ക് മുമ്പായി നല്‍കുമെന്ന് സിഎംഡി അറിയിച്ചു. ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അതേസമയം കെഎസ്ആര്‍ടിസി പുതിയതായി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസുകള്‍ ഉദ്ഘാടന സ്ഥലത്തു വെച്ച് തടയുമെന്ന് സി ഐടിയു വ്യക്തമാക്കി.
ജീവനക്കാരുടെ ജൂണില്‍ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിനു മുമ്പായും ജൂലൈയിലെ ശമ്പളം പത്താം തീയതിയ്ക്ക് മുമ്പായും നല്‍കുമെന്ന് സിഎംഡി പറഞ്ഞു. കൂടാതെ ജീവനക്കാര്‍ക്ക് അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പഴം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, ശമ്പളം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, നാളെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പുറത്തിറക്കാനിരിക്കെ ഉദ്ഘാടനം തടയുമെന്ന് സിഐടിയു അറിയിച്ചു. മറ്റു തൊഴിലാളി യൂണിയനുകളും പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights – KSRTC, CMD informed that the arrears of June salary will be paid before 5th of August