കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും; 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി
കെഎസ്ആർടിസി ഇലക്ട്രിക് സിറ്റി സർക്കുലർ ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. അരമണിക്കൂർ ഇടവിട്ടാകും ബസുകൾ സർവീസ് നടത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും നാളെയാണ് തുടക്കമാവുക. ഇത്തരത്തിൽ രണ്ട് ബസുകളാകും സർവീസ് നടത്തുക. 30 സീറ്റുകളുള്ള ഓരോ ബസും രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ളവയാണ്.
സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി 23 ബസുകളാണ് ആദ്യഘട്ടത്തിൽ ഓടി തുടങ്ങുക. ഓർഡർ ചെയ്തത് 50 ബസുകളാണെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തിയിട്ടുള്ളത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകൾ കൂടി എത്തുന്നതോടെ ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം.
Content Highlights – KSRTC electric buses started trial run, Thiruvanathapuram