ഓണക്കാലം ചിലവേറും; അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
ഓണക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഓണം പോലുള്ള ആഘോഷ സീസണുകളില്‍ യാത്രക്കായി മറ്റു സംസ്ഥാമനത്തിലുള്ള യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത് കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്ളെക്സി നിരക്കുകള്‍ നടപ്പിലാക്കുക.
കെ-സ്വിഫ്റ്റ്, കെഎസ്ആര്‍ടിസി സര്‍വ്വീസുകളിലെ നിരക്കുകളാണ് വര്‍ധിപ്പിക്കുക. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും പുതിയ നിരക്കുകള്‍ ഈടാക്കുക.
നിലവില്‍ ഈടാക്കുന്ന ചാര്‍ജിനേക്കാള്‍ 20 ശതമാനം അധിക തുക ഈടാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
Content Highlights – KSRTC plans to increase fares for inter-state services