സ്വകാര്യ ടൂറിസ്റ്റ് ബസ് വാടകയ്ക്കെടുക്കാനൊരുങ്ങി കെ എസ് ആര്‍ടി സി
സ്വകാര്യ ടൂറിസ്റ്റ് ബസ് വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. 500 ബസുകള്‍ സര്‍വ്വീസ് നടത്താതിൽ വൻ ആക്ഷേപം നേരിടുന്നതിനിടെയാണ് കെ എസ് ആർ ടി സിയുടെ പുതിയ നീക്കം.
49 സീറ്റിന്റെ ഒരു നോണ്‍ എ സി എയര്‍ ബസ് പരീക്ഷണ അടിസ്ഥാനത്തില്‍ എടുക്കാനാണ് തീരുമാനം. ഒരു മാസത്തേക്കാണ് ബസ് വാടകയ്ക്കെടുക്കുക. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരീക്ഷണം.
പരീക്ഷണ ഓട്ടത്തിന്റെ ആദ്യ 500 കിലോമീറ്ററിന് 13 രൂപയും 501 മുതല്‍ 650 കി.മി വരെ 12.85 രൂപയും 651 മുതല്‍ 800 കി.മി വരെ 12.60 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ ഡ്രൈവര്‍ക്ക് കിലോമീറ്ററിന് 4 രൂപ നിരക്കില്‍ ബാറ്റ നല്‍കും. പദ്ധതി ലാഭകരമായാല്‍ കൂടുതല്‍ ബസുകള്‍ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പുതിയ പദ്ധതികള്‍ പലതും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അഞ്ഞൂറിലേറെ ബസുകളാണ് ഇപ്പോഴും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കട്ടപ്പുറത്തുള്ളത്.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള നീക്കത്തിൽ വലിയ വിമർശനമാണ് ജീവനക്കാർക്കിടയിലുള്ളത്.
Content Highlights – KSRTC, Motor Vehicle Department, KSRTC ready to hire tourist bus