പണിമുടക്കിനു മുന്നേ സര്‍വീസ് മുടങ്ങി; വടിയെടുത്ത് കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ കുറിച്ച് വിശദമായി അന്വേഷിക്കാനൊരുങ്ങി മാനേജ്മെന്റ്. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളി സംഘടനകള്‍ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച് സമയത്തിന് മുന്‍പുതന്നെ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് തുടങ്ങി എന്നാണ് ആരോപണം.
ഏത് സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ സമരം തുടങ്ങിയതെന്നും അടിയന്തരമായി സര്‍വീസ് മുടക്കാനുള്ള കാരണം എന്താണെന്നും ചോദിച്ച് വിവിധ ഡിപ്പോകളിലേക്ക് നോട്ടീസ് അയച്ചു. സര്‍വീസ് മുടക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഗതാഗത മന്ത്രി നിര്‍ദേശം നല്കി. TDS, BMS യൂണിയനുകള്‍ക്ക് പുറമെ AIUTCയുടെ പരോക്ഷ പിന്തുണ കൂടി ഉള്ളതിനാല്‍ നിരവധി സര്‍വ്വീസുകളാണ് മുടങ്ങിയത്.
Content Highlight: KSRTC services stopped even before strike started.