മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഹാജരാക്കാതെ കുഴല്നാടൻ; കേസില്‍ മേയ് മൂന്നിന് വിധി
മാസപ്പടി വിവാദ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്നാടൻ എം.എല്‍.എ ഹാജരാക്കിയില്ല.
മന്ത്രിസഭാ യോഗത്തിന്റെ മിനുട്സ് മാത്രമാണ് മാത്യു കുഴല്നാടൻ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ഹർജിയില്‍ കോടതി മേയ് മൂന്നിന് വിധി പ്രഖ്യാപിക്കും. വിജിലൻസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു മാത്യു കുഴല്നാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് കുഴല്നാടൻ നിലപാട് മാറ്റി.
ഇതിന് പിന്നാലെ കോടിക്കണക്കിനു രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലയ്ക്ക് കർത്തയ്ക്കു നല്‍കിയതിലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ കോടതി നിർദേശം നല്‍കിയിരുന്നു. എന്നാല്‍, മന്ത്രിസഭാ യോഗത്തിന്റെ മിനുട്സ് മാത്രമാണ് മാത്യു ഹാജരാക്കിയത്.