മലപ്പുറം സി.പി.എം കൗണ്‍സിലര്‍ കെ വി ശശികുമാറിനെതിരെ പീഡന പരാതിയുമായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ രംഗത്ത്
മലപ്പുറം സി.പി.എം കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെതിരെ പീഡനപരാതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മലപ്പുറത്തെ എയ്ഡഡ് സ്കൂളിലെ 30 വര്‍ഷം അധ്യാപകനായിരുന്ന ഇയാള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സ്കൂളില്‍ നിന്ന് വിരമിച്ചത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളില്‍ ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.ലൈംഗികാരോപണം ഉയര്‍ന്നതോടെ ശശികുമാര്‍ നഗരസഭാ അംഗത്വം രാജിവെച്ചു.
അധ്യാപനരംഗത്ത് നിന്നും വിരമിച്ചതിനു ശേഷം തന്റെ അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടു. തുടര്‍ന്നാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ഈ വിഷയത്തില്‍ വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായിട്ടില്ലെന്നും ഇവര്‍വ്യക്തമാക്കി.
പരാതി ലഭിച്ച ഉടന്‍ മലപ്പുറം വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. എന്നാല്‍ സംഭവത്തിനോട് സാര്‍ക്ക് ന്യൂസിനോട് പ്രതികരിക്കാന്ഉദ്യോഗസ്ഥ വൃത്തം തയ്യാറായില്ല.
Content Highlight – Sexually harrasment case registered against CPM Councellor KV Sasikumar