കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ ഒലിച്ചുപോയി
Posted On October 18, 2025
0
2 Views

കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല.