ലോറന്‍സിന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറുന്നത് തടയാന്‍ നീക്കം; പിന്നില്‍ സംഘപരിവാര്‍

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ നീക്കം. മകള്‍ ആശാ ലോറന്‍സ് മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്ന് ആശ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ഹര്‍ജി നല്‍കിയത് സംഘപരിവാര്‍ അഭിഭാഷകന് കൃഷ്ണരാജ് മുഖേനയാണ്. നീക്കത്തിന് പിറകില്‍ സംഘപരിവാറെന്ന് ലോറന്‍സിന്റെ മകന് എം എല്‍ സജീവന്.
നടപ്പിലാക്കുന്നത് എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.