ശബരിമല ശ്രീകോവിലിലെ ചോര്ച്ച; സ്വര്ണപാളികള് ഉറപ്പിച്ച സ്വര്ണം പൊതിഞ്ഞ ആണികള് ദ്രവിച്ചതാണെന്ന് കണ്ടെത്തല്
ശബരിമല ശ്രീകോവിലിലെ ചോര്ച്ചയ്ക്ക് കാരണം സ്വര്ണപാളികളിലെ ഉറപ്പിച്ച സ്വര്ണം പൊതിഞ്ഞ ആണികള് ദ്രവിച്ചതാണെന്ന് കണ്ടെത്തി. ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള് വെള്ളം വീഴുന്നുണ്ട്. ചോര്ച്ച പരിഹരിക്കാനുള്ള ജോലികള് ഈ മാസം 22ന് തുടങ്ങും.
സ്വര്ണപ്പാളിക്ക് ഇടയിലൂടെ വെള്ളം ഇറങ്ങാതിരിക്കാന് ഒട്ടിച്ച സിലിക്കയും പലഭാഗത്തും ഇളകിയിട്ടുണ്ട്. കഴുക്കോലിലൂടെ വെള്ളം ഒലിച്ചു വരുന്നതിനാല് പലകയിലേക്കു വെള്ളം ഇറങ്ങുന്നുണ്ട്.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ അനന്തഗോപന്, സ്പെഷല് കമ്മിഷണര് (ജില്ലാ ജഡ്ജി) എം മനോജ്, ദേവസ്വം കമ്മിഷനര് ബി എസ് പ്രകാശ്, തിരുവാഭരണം കമ്മിഷണര് ജി ബൈജു, ശബരിമല എക്സിക്യൂട്ടീവ് ഓഫിസര് എച്ച് കൃഷ്ണകുമാര്, ദേവസ്വം വിജിലന്സ് എസ്പി സുബ്രഹ്മണ്യന്, ദേവസ്വം ബോര്ഡ് ചീഫ് എന്ജിനീയര് ആര് അജിത്കുമാര് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
ContentbHighlights – Leaks at Sabarimala Shrine, Finding that the gold-plated nails with gold plating are corroded