സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ 165 അഴിമതിക്കാര്‍; പട്ടികയില്‍ 165 സിഐമാരും 120 ഡിവൈഎസ്പിമാരും
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ 165 പേര് അഴിമതിക്കാരെന്ന് കണ്ടെത്തി. പട്ടികയില്‍ 45 സിഐമാരും 120 ഡിവൈഎസ്പിമാരുമാണുള്ളത്.
പൊലീസ് ഉദ്യോഗസ്ഥരിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയത് പൊലീസ് ആസ്ഥാനത്താണ്.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന ഓഫീസര്‍മാരെ കണ്ടെത്താനും സ്ഥലമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമാണ് കേരള പൊലീസ് ഇത്തരത്തില്‍ ഒരു പട്ടിക തയ്യാറാക്കിയത്. പൊലീസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മൂന്ന് ഗ്രൂപ്പായി തിരിച്ചു. സത്യസന്ധരും നല്ല കാര്യങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുകയും ചെയ്യുന്ന മികച്ച ഓഫീസര്‍മാരെ ‘ഗ്രീന്‍’ പട്ടികയിലും പരാതികളില്ലെങ്കിലും ഒന്നിനും മുന്കയ്യെടുക്കാതെ നില്‍ക്കുന്നവരെ ‘ഓറഞ്ച്’ പട്ടികയിലും കൈക്കൂലിക്കാരായ ഓഫീസര്‍മാരെ റെഡ് പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ തയാറാക്കിയ പട്ടിക അനുസരിച്ച് 190 സിഐ മാര്ഗ്രീന് പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് ഓറഞ്ച് പട്ടികയിലാണ്. 430 പൊലീസ് ഓഫീസര്‍മാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. റെഡ് പട്ടികയില്‍ 120 ആളുകളുമുണ്ട്. ഡിവൈഎസ്പിമാരുടെ കണക്കനുസരിച്ച് ഗ്രീനില്‍ 60 ആളുകളും, ഓറഞ്ചില്‍ 215 ഉം, റെഡില്‍ 45 ആളുകളുമാണുള്ളത്. ഇന്റലിജന്‍സ് നിരീക്ഷണവും, സ്റ്റേഷനില്‍ എത്തിയ പരാതിക്കാരില്‍ നിന്നുള്ള പ്രതികരണവും, നാട്ടില്‍ നിന്നുള്ള പൊതു അഭിപ്രായം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.
പൊലീസ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും ഈ പട്ടികയാണ് ആഭ്യന്തരവകുപ്പ് പരിഗണിക്കുക. റെഡ് പട്ടികയിലുള്ള ഓഫീസര്‍മാരെ അപ്രധാന തസ്തികളിലേക്ക് നിര്‍ദേശിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. കൂടാതെ ഇത്തരം ആളുകള്‍ക്കായുള്ള രാഷ്ട്രീയ ശുപാർശ കുറയ്ക്കുന്നതിനും ഈ പട്ടിക ഉപയോഗിക്കും. ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സാഹചര്യം പഠിച്ച് ആവശ്യമായ പ്രചോദനം നല്‍കുകയും ചെയ്യും.
Content Highlights – Kerala Police, List of corrupted police officers, Prepared In Police Head Quarters