ന്യൂനമർദം ശക്തിപ്രാപിക്കുന്നു; കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ന്യൂനമർദം വരുന്ന 48 മണിക്കൂറിൽ അതിതീവ്ര ന്യൂന മർദമാവും. ന്യൂനമർദം ശക്തിപ്രാപിക്കുന്നതോടെ കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിമിന്നലിനോട് കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യത.
വരുന്ന മൂന്ന് മണിക്കൂറിൽ തൃശൂർ എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴക്കും മണിക്കൂറിൽ നാൽപത് കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
Content Highlight: Low pressure: Kerala to receive heavy downpour