രാജസ്ഥാനില്‍ നിന്ന് എത്തിച്ച ഒട്ടകങ്ങള്‍; ഇറച്ചിക്ക് വില 700 വരെ
![](https://sarklive.com/wp-content/uploads/2025/02/download-1-960x640.jpg)
ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്ക്കാന് നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടന്നിരിക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിന്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. പരസ്യത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.