ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് മലപ്പുറത്ത് ആരംഭിച്ചു
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് മലപ്പുറം ജില്ലയിലെ ഇടക്കരയില്‍ ആരംഭിച്ചു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഔഷധ മേഖലയില്‍ ഡോക്ടര്‍ക്കും രോഗികള്‍ക്കുമിടയിലെ സുപ്രധാന കണ്ണിയായ ഫാര്‍മസിസ്റ്റുകള്‍, ഫാര്‍മസി പ്രൊഫഷന് സംരക്ഷിക്കുവാനും, സമൂഹത്തില്‍ മരുന്നുകളെ കുറിച്ചും, മരുന്ന് ഉപയോഗങ്ങളെ കുറിച്ചും അറിവ് പകര്‍ന്ന് കൊടുക്കാന്‍ ബാധ്യസ്ഥനാണ്. ഫാര്‍മസിസ്റ്റുമാര്‍ നിശ്ചയദാര്‍ഢ്യത്തോടെയും, ഉത്തരവാദിത്വത്തോടും കൂടി ഫാര്‍മസി പ്രതിജ്ഞ നെഞ്ചിലേറ്റി കൂടുതല്‍ അറിവു നേടി സംഘടിച്ച് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യമുള്ള ജനതയെ കെട്ടിപടുക്കാന്‍ കഴിയുമെന്നും പി.കെ.ശ്രീമതി പറഞ്ഞു.
കെപിപിഎ സംസ്ഥാന പ്രസിഡണ്ട് പി.ജെ. അന്‍സാരി അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. സണ്ണി, ട്രഷറര്‍ കെ. ടി.വി.രവീന്ദ്രന്, ദേശീയ ഫാര്‍മസി കൗണ്‍സില്‍ അംഗം കെ.ആര് ദിനേശ് കുമാര്‍, ടി. ഷുഹൈബ്, ചെറുന്നിയൂര്‍ രാജീവ്, എല്സന് പോള്‍, കെ. നവജി എന്നിവര്‍ സംസാരിച്ചു. റിട്ടയേര്‍ഡ് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ശശിധരന് , സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി.സതീശന് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
രണ്ടാം ദിവസം പി.വി. അന്‍വര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ എക്സിക്യൂവ് അംഗം അജിത് കിഷോര്‍, ഗലീലിയോ ജോര്‍ജ്ജ്, സിഐടിയു സംസ്ഥാന സെകട്ടറി ജോര്‍ജ്ജ് കെ ആന്റണി, മോട്ടിവേഷന്‍ ട്രെയിനര്‍ ഫവാസ് ചെമ്മല, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.
ടി.ആര്. ദിലീപ് കുമാര്‍, ഷിജി ജേക്കബ് എന്നിവര്‍ സംസാരിച്ചു.