‘2026 ലെ സൂര്യന് ചുവക്കും ! ; പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക’ – കെ ടി ജലീൽ
Posted On December 14, 2025
0
42 Views
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. കെ ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. അതുകൊണ്ട് ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. കെ ടി ജലീല്‍ കുറിച്ചു.













