ഐ ക്ലൗഡ് സര്‍വറിലെ പിഴവ് കണ്ടെത്തി; ഹോള്‍ ഓഫ് ഫെയിമില്‍ ഇടം നേടി മലയാളി
ആപ്പിള്‍ കമ്പനിയുടെ ഐ ക്ലൗഡ് സര്‍വറില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി ആപ്പിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. ആലപ്പുഴ കുട്ടനാട് സ്വദേശി കെ എസ് അനന്തകൃഷ്ണനാണ് ഈ നേട്ടം സ്വന്തമാക്കിയത്. പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിങ് കോളേജില്‍ ബിടെക് കംമ്പ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അനന്തകൃഷ്ണന്.
ആപ്പിളിന്റെ ഹോള്‍ ഓഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിനൊപ്പം 2500 യുഎസ് ഡോളറും ആപ്പിള്‍ സമ്മാനമായി നല്കി. കൂടാതെ ഗിറ്റ് ഹബ്, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഓഫ് ഫെയിമിസും അന്തകൃഷ്ണന്‍ ഇടം നേടിയിരുന്നു.
ഉപയോക്താക്കളെ ഗുരുതരമായ ബാധിക്കുന്ന സുരക്ഷാ വീഴ്ച്ച ഐ ക്ലൗഡ് ഇ-മെയിലില്‍ ഉണ്ടെന്നാണ് അനന്തകൃഷ്ണന് കണ്ടെത്തിയത്. ജനുവരിയിലാണ് ഈ കാര്യം ആപ്പിളിന്റെ എന്‍ജിനീയര്‍മാരെ അറിയിച്ചത്. ആപ്പിള്‍ ഡവലപ്പര്‍മാര്‍ ഉടന്‍ തന്നെ സുരക്ഷാവീഴ്ച്ച പരിഹരിച്ചിരുന്നു. എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാവില്ലെന്നും അന്തകൃഷ്ണന്‍ കണ്ടെത്തിയിരുന്നു.
Content Highlights – AnanthaKrishnan, Discovered a serious security vulnerability in Apple’s iCloud server