തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമം; ഒരാള്‍ പിടിയില്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടത്തിയയാള്‍ പിടിയില്‍. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. പാമ്പാക്കുട സ്വദേശി ആൽബിനാണ് പിടിയിലായത്. സ്ഥലത്തില്ലാതിരുന്ന രഞ്ജു എന്നയാളുടെ പേരിലായിരുന്നു ഇയാൾ വോട്ട് ചെയ്യാൻ ശ്രമിച്ചത്.
യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ പരാതിയിലാണ് പോലീസ് നടപടി. തൃക്കാക്കരയില്‍ കനത്ത പോളിംഗ് തുടരുകയാണ്. ഒരു മണി വരെ 44.74 ശതമാനം പോളിംഗ് നടന്നു. ഉച്ചയ്ക്കും പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ദൃശ്യമാണ്. പോളിംഗ് ശതമാനം ഉയരുന്നതില്‍ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്.
Content Highlights: Thrikkakkara, Fraud vote, Polling, ByElection