തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചയാള്‍ മരിച്ചു
തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ബോബി (47) ആണ് മരിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് സ്ഥരീകരിക്കുന്ന ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത്. രണ്ടു ദിവസം മുമ്പാണ് ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
തൃശൂരില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പാണഞ്ചേരി പഞ്ചായത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി മാരയ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ രോഗം പകര്‍ത്തുന്നത്.
കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച്ച കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിയാണ് ലക്ഷണങ്ങള്‍. എന്നാല്‍ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറില്ല.
തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ്, എന്നിയ്ക്കും കാരണമാകാം. വെസ്റ്റ് നൈല്‍ രോഗത്തിന് ഇതുവരെ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Content Highlights – West Nile Fever, One Death Confirmed, Health Department, Thrissur