മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ മകന് തീകൊളുത്തി

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ തീകൊളുത്തി. പുന്നയൂര്‍ക്കുളം സ്വദേശി മനോജ്(40)ആണ് അമ്മ ശ്രീമതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
സാരമായ പൊള്ളലേറ്റ ശ്രീമതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി അമ്മയെ മണ്ണെണ്ണ ഒഴിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന മനോജ് ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്കി. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി മനോജിനെ കസ്റ്റഡിയിലെടുത്തു.
Content Highlights – Mother was set on fire by her son