നിഖിലിന് പ്രവേശനം നൽകിയത് സി.പി.എം നേതാവിന്റെ ശുപാർശയിൽ
എം.എസ്.എം കോളേജിൽ നിഖിലിന് പ്രവേശനം നൽകിയത് സി.പി.എം നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് മാനേജർ പി.എ ഹിലാൽ ബാബു. ആ നേതാവിന്റെ പേര് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സജീവമായി നിൽക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് അദ്ദേഹത്തിനായി ശുപാർശ ചെയ്തത്.ഇതേ വ്യക്തി ഇതിന് മുൻപും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയായ കാര്യമല്ല. പ്രവേശനം നൽകിയത് ഫീസ് വാങ്ങിയിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോളേജിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ല. വ്യാജസർട്ടിഫിക്കറ്റാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. അഡ്മിഷന്റെ കാര്യത്തിൽ അധ്യാപകർ തെറ്റുകാരാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.