നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പിണറായി വിജയനടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരാണ് എട്ടാമത് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. വികസിത് ഭാരത് @ 2047 എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തിലെ പുതിയ കണ്വെന്ഷന് സെന്ററിലാണ് യോഗം ചേര്‍ന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹലോത്ത്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.